പോലീസ് ഫുട്‌ബോള്‍: ബഡാ ഖാന നടത്തി

- Advertisement -

മലപ്പുറം: 67-മത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോളിന്റെ സമാപനത്തോടനുബന്ധിച്ച് ബഡാ ഖാന സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് എംഎസ്പി പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാംപ്യന്‍ഷിപ്പിനെത്തിയ 37 ടീമുകളും അവരുടെ സംസ്ഥാനത്തിന്റെ ഭക്ഷണം നിര്‍മ്മിച്ച് സ്റ്റാള്‍ ഒരുക്കുന്ന ചടങ്ങാണ് ബഡാ ഖാന. ടീമുകള്‍ക്കൊപ്പമെത്തിയ പാചകക്കാരാണ് വിവിധ തരം ഭക്ഷണങ്ങള്‍ തയ്യാറാക്കിയത്. പല ടീമംഗങ്ങളും കേരളത്തിന്റെ തനിമയോടെ മുണ്ടുടുത്താണ്  സ്റ്റാള്‍ ഒരുക്കിയത്.     

ഓരോ സ്റ്റാളുകളും സന്ദര്‍ശിച്ച് ഭക്ഷണം രുചിച്ച് നോക്കി ഡിഐജി (എപി ബറ്റാലിയന്‍) പി പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.പി  പ്രതീഷ്‌കുമാര്‍, എംഎസ്പി കമാന്‍ഡന്റ് യു അബ്ദുല്‍കരീം, ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്റും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ യു ഷറഫലി,  കുരികേശ് മാത്യു, കെ ടി ചാക്കോ, ഐ.എം വിജയന്‍, ഹബീബ് റഹ്മാന്‍, ശ്യാം സുന്ദര്‍, എ സക്കീര്‍, പി ടി മെഹബൂബ്, സുധീര്‍കുമാര്‍, ഡിവൈഎസ്പിമാര്‍,സിഐമാര്‍ തുടങ്ങിയ പോലീസുദ്യോസ്ഥരും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ഗാനസന്ധ്യയും നടന്നു.

എല്ലാ വര്‍ഷവും പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അതാത് സംസ്ഥാനങ്ങള്‍ ബഡാ ഖാന സംഘടിപ്പിച്ചുവരുന്നുണ്ട്.  

Advertisement