“ട്രെബിൾ ജയിക്കാൻ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ല” – പെപ് ഗ്വാർഡിയോള

Newsroom

Picsart 23 06 04 11 13 39 815
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ശനിയാഴ്ച നടന്ന 2-1 എഫ്എ കപ്പ് ഫൈനൽ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടത്തിന് അടുത്ത് എത്തിയിരിക്കുകയാണ്‌. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടെ വിജയിച്ച് ട്രെബിൾ പൂർത്തിയാക്കണമെന്ന് പെപ് ഗ്വാർഡിയോള തന്റെ മാഞ്ചസ്റ്റർ സിറ്റി കളിക്കാരോട് ഇന്നലെ അഭ്യർത്ഥിച്ചു.

പെപ് മാഞ്ചസ്റ്റർ സിറ്റി 23 06 04 11 13 55 537

1998-99ൽ സർ അലക്സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ ട്രെബിൾ കിരീട നേട്ടം ആവർത്തിക്കാൻ വേറെ ഒരു ഇംഗ്ലീഷ് ക്ലബിനും ഇതുവരെ ആയിട്ടില്ല. ഇതിനകം എഫ് എ കപ്പും പ്രീമിയർ ലീഗും നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീടം നേടാൻ ഇതുപോലൊരു അവസരം ഇനി കിട്ടില്ല എന്നും പെപ് പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ജയിച്ചില്ലെങ്കിൽ ഒന്നും പൂർണ്ണമാകില്ല. ടീം എങ്ങനെ അംഗീകരിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത് ചാമ്പ്യൻസ് ലീഗ് ജയിക്കണതു കൊണ്ടാകും.” പെപ് പറഞ്ഞു.

“ഇന്ററിനെ തോൽപ്പിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ആലോചിക്കുന്നു. ഞാൻ കളിക്കാരുമായി പലതവണ സംസാരിച്ചു. ഇന്ററിനെ തോൽപ്പിക്കാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ മാത്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക.” പെപ് പറഞ്ഞു.