സ്ലാവ്കോ ഡാംജാനോവിച്ചിനെ ബെംഗളൂരു എഫ്.സി സ്വന്തമാക്കുന്നു

Newsroom

Picsart 23 06 04 10 57 58 806
Download the Fanport app now!
Appstore Badge
Google Play Badge 1

മോണ്ടിനെഗ്രിൻ ഡിഫൻഡർ സ്ലാവ്കോ ഡാംജാനോവിച്ചിനെ ബെംഗളൂരു എഫ്.സി സ്വന്തമാക്കുന്നു. 30കാരനായ സെന്റർ ബാക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ തുടരാൻ തീരുമാനിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയികെ ഡാംജാനോവിചിന്റെ മൂന്നാമത്തെ ക്ലബ് ആകും ബെംഗളൂരു എഫ് സി.

ബെംഗളൂരു 23 06 04 10 57 41 778

നേരത്തെ 2021ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിന് വേണ്ടി താരം കളിച്ചിരുന്നു. ചെന്നൈയിലെ സീസണു ശേഷം, 2022 ഡിസംബറിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് നോവി പസാറിനായി കളിക്കാൻ അദ്ദേഹം സെർബിയയിലേക്ക് മടങ്ങി. കഴിഞ്ഞ സീസണിൽ എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്നു ഡാംജാനോവിച്.

2012/13 ൽ സെർബിയൻ ലീഗിൽ എഫ് കെ സ്പാർട്ടക് സുബോട്ടിക്കയിൽ നിന്നാണ് 28-കാരൻ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്. ഹംഗറി, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും സ്ലാവ്കോ കളിച്ചിട്ടുണ്ട്.