പെപ് ഗ്വാർഡിയോളയുടെ മാതാവ് കൊറോണ ബാധിച്ചു മരിച്ചു

- Advertisement -

ഫുട്ബോൾ ലോകത്ത് നിന്ന് ഒരു ഞെട്ടലിന്റെ വാർത്തയാണ് വരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മാതാവ് കൊറോണ വൈറസ് ബാധയോട് പൊരുതി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്‌. മാഞ്ചസ്റ്റർ സിറ്റി ക്ലബ് തന്നെയാണ് ഔദ്യോഗികമായി ഈ വാർത്ത പങ്കുവെച്ചത്.

പെപ് ഗ്വാർഡിയോളയുടെ അമ്മയായ ഡൊലോരസ് സാല കരിയോയ്ക്ക് 82 വയസ്സായിരുന്നു. അവസാന ദിവസങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു ഗ്വാർഡിയോളയുടെ അമ്മ ചിലവഴിച്ചിരുന്നത്. സ്പെയിനിൽ കൊറോണ ആയിരക്കണക്കിന് ആൾക്കാരുടെ ജീവനാണ് ഇതിനകം തന്നെ എടുത്തത്. ഗ്വാർഡിയോളയുടെ അമ്മയുടെ മരണ വാർത്തയിൽ ഫുട്ബോൾ ലോകം അനുശോചനം അറിയിച്ചു.

Advertisement