അയാക്സ് വിടുമെന്ന സൂചനകൾ നൽകി ഗോൾ കീപ്പർ ആന്ദ്രേ ഒനാന

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന സൂചന നൽകി അയാക്സ് ഗോൾ കീപ്പർ ആന്ദ്രേ ഒനാന. താരത്തെ സ്വന്തമാക്കാൻ ലാ ലീഗ വമ്പന്മാരായ ബാഴ്‌സലോണയും പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും ടോട്ടൻഹാമും ശ്രമിക്കുന്നതിനിടെയാണ് ടീം വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയത്.

താൻ അയാക്സിൽ നിലവിൽ സന്തോഷവാനാണെന്നും എന്നാൽ അഞ്ച് വർഷമായി താൻ അയാക്സിലുണ്ട്. അത് കൊണ്ട് തന്നെ പുതിയ ഒരു വഴി തേടാൻ സമയമായെന്നും അയാക്സ് ഗോൾ കീപ്പർ പറഞ്ഞു. എന്നാൽ ഈ സമ്മറിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും തന്റെ ആഗ്രഹങ്ങൾ എല്ലാം വളരെ വ്യക്തമാണെന്നും താരം പറഞ്ഞു.

2015 വരെ ബാഴ്‌സലോണ അക്കാദമിയുടെ താരമായിരുന്നു ആന്ദ്രേ ഒനാന. അതെ സമയം ഈ സീസണിൽ മോശം ഫോമിനെ തുടർന്ന് പരിശീലകൻ ഫ്രാങ്ക് ലാമ്പർഡ്‌ പുറത്തിരുത്തി കെപ അരിസബലാഗക്ക് പകരക്കാരനെ തേടിയാണ് ചെൽസി അയാക്സിൽ എത്തിയത്.