“ഏതു ടീമിൽ കളിച്ചാലും ലോകത്തെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് നെയ്മറിനുണ്ട്”

നെയ്മറിന് ലോകത്തെ മികച്ച താരമാകാൻ ബാഴ്സലോണയിലേക്ക് തിരികെ പോകേണ്ട ആവശ്യമില്ല എന്ന് ബ്രസീൽ ഗോൾ കീപ്പർ അലിസൺ. നെയ്മറിന് ലോകത്തെ ഏതു ടീമിൽ കളിച്ചാലും മികച്ച താരമാകാ കഴിയും എന്ന് അലിസൺ പറഞ്ഞു. ഏതു ടീമിന്റെയും അവിഭാജ്യ ഘടകമായിരിക്കും നെയ്മർ. അത്രയ്ക്ക് ടാലന്റ് നെയ്മറിനുണ്ട്. അലിസൺ പറഞ്ഞു.

ബാഴ്സലോണയിലേക്ക് തിരികെ വന്നാലും ഇല്ലെങ്കിലും നെയ്മർ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്ന് തന്നെയാണെന്നും അലിസൺ പറഞ്ഞു. ബ്രസീൽ ദേശീയ ടീമിൽ നെയ്മറിന് ഒരുമിച്ച് കളിക്കുന്ന താരമാണ് അലിസൺ. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി വിട്ട് ബാഴ്സലോണയിലേക്ക് പോകാൻ നെയ്മർ നടത്തിയ ശ്രമങ്ങൾ എല്ലാം വിഫലമായിരുന്നു.