“ശരീരം നിർത്താൻ പറയുന്നതു വരെ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല” – മെസ്സി

വിരമിക്കുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നേ ഇല്ല എന്ന് ലയണൽ മെസ്സി. ബാഴ്സലോണ താരമായ മെസ്സി ത്നറ്റെ ശരീരം പറയുമ്പോൾ അല്ലാതെ കളി നിർത്തില്ല എന്ന് പറഞ്ഞു. തനിക്ക് ആവില്ല എന്ന് സ്വയം തോന്നുന്ന സമയത്തെ വിരമിക്കുകയുള്ളൂ. മെസ്സി പറഞ്ഞു. വിരമിക്കുന്നെങ്കിൽ ആദ്യ താൻ തന്നെ ആയിരിക്കും തീരുമാനിക്കുക എന്നും മെസ്സി പറഞ്ഞു.

ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവാനാണ്. അതുകൊണ്ട് ഇപ്പോൾ ആ ചിന്തകൾ ഒന്നുമില്ല. മെസ്സി പറഞ്ഞു. തന്റെ കരിയർ ബാഴ്സലോണയിൽ ആകും അവസാനിക്കുക എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണം എന്നത് പണ്ടു മുതലേ ഉള്ള പ്ലാൻ ആണെന്നും വേറെയൊരു ക്ലബിനെ കുറിച്ചും ചിന്തിച്ചിട്ടില്ലെന്നും മെസ്സി പറഞ്ഞു.

Previous articleജീത്തന്‍ പട്ടേല്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ്
Next articleസൗമ്യ സര്‍ക്കാരിനെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് താല്പര്യമില്ലായിരുന്നു