ജീത്തന്‍ പട്ടേല്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ്

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ജീത്തന്‍ പട്ടേലിനെ നിയമിച്ചു. മുന്‍ ന്യൂസിലാണ്ട് അന്താരാഷ്ട്ര താരവും വാര്‍വിക്ക്ഷയര്‍ ക്യാപ്റ്റനുമായിരുന്ന താരത്തിന്റെ ആദ്യ ദൗത്യം ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയാണ്. നിലവില്‍ വെല്ലിംഗ്ടണ് വേണ്ടി കളിക്കുന്ന താരം പ്ലങ്കറ്റ് ഷീല്‍ഡിലെ ആദ്യ മൂന്ന് റൗണ്ടില്‍ നിന്ന് ഈ കാരണത്താല്‍ ഒഴിവിനായി അപേക്ഷിച്ചിട്ടുണ്ട്.

താന്‍ ക്രിക്കറ്റ് വെല്ലിംഗ്ടണോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഇതില്‍ എതിര്‍പ്പില്ലെന്നുമാണ് ജീത്തന്‍ പട്ടേല്‍ അറിയിച്ചത്. ഇംഗ്ലണ്ടിന്റെ നിലവിലെ സ്പിന്‍ ബൗളിംഗ് കോച്ചായ സഖ്ലൈന്‍ മുഷ്താഖിന്റെ കരാര്‍ പുതുക്കാത്തതിനാലാണ് ജീത്തന്‍ പട്ടേലിന് അവസരം ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

Previous articleഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ശ്രമം
Next article“ശരീരം നിർത്താൻ പറയുന്നതു വരെ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല” – മെസ്സി