സൗമ്യ സര്‍ക്കാരിനെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് താല്പര്യമില്ലായിരുന്നു

ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ തിരഞ്ഞെടുത്തതില്‍ ഫോമിലില്ലാത്ത താരം സൗമ്യ സര്‍ക്കാരിനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തെ ടീമിലെടുക്കുവാന്‍ സെലക്ടര്‍മാര്‍ക്ക് വലിയ താല്പര്യമില്ലൊയിരുന്നുവെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബൈദിന്‍. കോച്ചിന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് താരത്തെ ടീമിലേക്കെടുത്തതെന്നാണ് മിന്‍ഹാജുല്‍ വെളിപ്പെടുത്തിയത്.

അല്ലാതെ സൗമ്യ സര്‍ക്കാരിന്റെ ടി20യിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരം നല്‍കുന്നതിനോട് സെലക്ടര്‍മാര്‍ക്ക് വലിയ താല്പര്യം ഇല്ലായിരുന്നുവെന്നും മിന്‍ഹാജുല്‍ വെളിപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ മൂന്ന് ടി2 മത്സരങ്ങളുടെ പരമ്പരയാണ് ബംഗ്ലാദേശ് കളിക്കുന്നത്.

Previous article“ശരീരം നിർത്താൻ പറയുന്നതു വരെ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല” – മെസ്സി
Next article“റിബറിയെ മിലാനിൽ എത്തിക്കാൻ ഗട്ടുസോ ശ്രമിച്ചിരുന്നു”