യൂറോപ്പിലെ പ്രധാന അഞ്ചു ലീഗിലെ ടോപ് സ്കോറേഴ്സ്

20201209 082819
- Advertisement -

യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകൾ അവസാനിച്ചിരിക്കുകയാണ്. ഈ അഞ്ചു ലീഗുകളിലെയും ടോപ് സ്കോറർ ആയിരിക്കുന്നത് ലോക ഫുട്ബോൾ നെറുകയിൽ ഉള്ള അഞ്ചു സൂപ്പർ താരങ്ങളുമാണ്. ബുണ്ടസ് ലീഗയിൽ 41 ഗോളുകളുമായി ബയേൺ മ്യൂണിക്ക് താരം ലെവൻഡോസ്കി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ജർമ്മനിയിലെ റെക്കോർഡാണ് ഈ 41 ഗോളുകൾ. ഈ ഗോളോടെ ലെവൻഡോസ്കി യൂറോപ്പിലെ ഗോൾഡ് ഷൂവും സ്വന്തമാക്കി.

ലാലിഗയിൽ മെസ്സി ആണ് ടോപ് സ്കോറർ ആയത്. 30 ഗോളുകൾ നേടൻ മെസ്സിക്ക് ഈ സീസണിൽ ആയി. ബാഴ്സലോണക്ക് ഈ സീസൺ നിരാശയാർന്നത് ആയിരുന്നു എങ്കിലും മെസ്സി അദ്ദേഹത്തിന്റെ ഏറ്റവും മികവിൽ തന്നെ തുടർന്നു. ഇറ്റലിയിൽ 29 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ടോപ് സ്കോറർ ആയി. സീരി എയിൽ ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടോപ്പ് സ്കോറർ ആകുന്നത്. ഇതോടെ ലാലിഗ, പ്രീമിയർ ലീഗ്, സീരി എ എന്നിവിടങ്ങളിൽ ടോപ് സ്കോറർ ആകുന്ന ആദ്യ താരമായി റൊണാൾഡോ മാറി.

ഇംഗ്ലണ്ടി ഹാരി കെയ്ൻ ആണ് ടോപ് സ്കോറർ ആയത്. 23 ഗോളുകൾ ആണ് കെയ്ൻ നേടിയത്. സ്പർസിന്റെ താരത്തിന്റെ മൂന്നാം ഗോൾഡ് ബൂട്ടായിരുന്നു ഇത്. ഫ്രാൻസിൽ 27 ഗോളുകളുമായി പി എസ് ജി താരം എമ്പപ്പെ ഗോൾ ബൂട്ട് നേടി. എമ്പപ്പെക്ക് പക്ഷെ ലീഗ് കിരീടം നേടാൻ കഴിയാതിരുന്നത് നിരാശയായി തുടരും.

The top-scorers in Europe’s big 5 leagues:

🏴󠁧󠁢󠁥󠁮󠁧󠁿 Premier League:
👉 Harry Kane (23 goals)

🇪🇸 La Liga:
👉 Lionel Messi (30 goals)

🇩🇪 Bundesliga:
👉 Robert Lewandowski (41 goals)

🇮🇹 Serie A:
👉 Cristiano Ronaldo (29 goals)

🇫🇷 Ligue 1:
👉 Kylian Mbappé (27 goals)

Advertisement