ഗട്ടൂസോ ഇറ്റലിയിൽ തന്നെ തുടരും, ഇനി ഫിയോറന്റീന പരിശീലകൻ

20210525 204627
Credit: Twitter
- Advertisement -

നാപോളി പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ മിലാൻ ലെജൻഡ് ഗട്ടൂസോ ഇനി സീരി എ ടീം ഫിയോറന്റീന പരിശീലകനാകും. ഇതിന്റെ പ്രസ്താവന ക്ലബ്ബ് പുറത്തുവിട്ടു. അടുത്ത സീസനിലേക്ക് മാത്രമാണ് അദ്ദേഹത്തിന് ക്ലബ്ബ് കരാർ നൽകിയിരുന്നത്.

2017 മുതൽ 2019 വരെ മിലാന്റെയും 2019 മുതൽ 2021 വരെ നാപോളിയെയും പരിശീലിപിച്ചു. ഈ സീസണിൽ അവസാന ദിവസം ടോപ്പ് 4 യോഗ്യത നേടാനാവാതെ നാപോളി ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്തായതോടെയാണ് ഗട്ടൂസോ പുറത്തായത്.
ഇറ്റാലിയൻ ഇതിഹാസ താരമായ അദ്ദേഹം 2006 ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗഹമായിരുന്നു.

 

Advertisement