“മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നില്ല, മെസ്സിയെക്കാൾ മികച്ചവൻ റൊണാൾഡോ”

Img 20201208 085052
Credit: Twitter

പി.എസ്.ജി സൂപ്പർ താരം ലിയോണൽ മെസ്സി ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നില്ലെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്. ഇത്തവണ മെസ്സിയെക്കാൾ മികച്ച പ്രകടനം റൊണാൾഡോ നടത്തിയിട്ടുണ്ടെന്നും ക്രൂസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മെസ്സി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോയും മെസ്സിയും എന്നും എന്നാൽ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നത് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ ആണെന്നും ക്രൂസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും നിൽക്കുന്നതെന്നും പ്രകടനം നോക്കുമ്പോൾ മെസ്സിയെക്കാൾ മികച്ച പ്രകടനം റൊണാൾഡോ പുറത്തെടുത്തിട്ടുണ്ടെന്നും ക്രൂസ് പറഞ്ഞു. ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഒരാളാണ് മെസ്സിയെന്നും എന്നാൽ ഈ വർഷത്തെ മികച്ച താരം മെസ്സിയല്ലെന്നും ക്രൂസ് പറഞ്ഞു.

Previous articleശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് പെരുമാളും വാരിക്കനും
Next articleദക്ഷിണാഫ്രിക്കൻ പരമ്പര ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ