മെസ്സിയെ വാങ്ങാൻ ഇന്റർ മിലാന് കഴിയും

- Advertisement -

മെസ്സി ഇന്റർ മിലാന് വാങ്ങാൻ പറ്റാത്ത താരമൊന്നും അല്ല എന്ന് ഇന്റർ മിലാന്റെ മുൻ ചെയർമാൻ മസിമോ മൊറട്ടി. ഇന്റർ മിലാൻ മെസ്സിയെ ഇറ്റലിയുൽ എത്തിക്കുന്നതിന് പ്രയാസം ഉണ്ടായേക്കാം. എന്നാലും മെസ്സി ഇന്ററിൽ എത്തിക്കാൻ ഉള്ള കരുത്ത് ക്ലബിനുണ്ട് എന്നും മൊറാട്ടി പറഞ്ഞു. ബാഴ്സലോണയിൽ മെസ്സി കരാറിന്റെ അവസാനത്തിലാണ് ഉള്ളത് എന്ന് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണയും മെസ്സിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് മൊറാട്ടിയുടെ ഈ പ്രസ്ഥാവനകൾ. മെസ്സിയെ വാങ്ങാൻ വേണ്ടി മാർട്ടിനെസിനെ ബാഴ്സലോണക്ക് നൽകുന്നതിൽ പ്രശ്നമില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement