കാൻസറിനെ കീഴ്പ്പെടുത്തി എത്തിയ മാക്സ് ടെയ്ലറിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മാക്സ് ടെയ്ലർ ക്ലബിൽ പുതിയ കരാർ ഒപ്പിവെച്ചു. 19കാരനായ താരം അവസാബ രണ്ടു വർഷങ്ങളായി കാൻസറുമായി പൊരുതുക ആയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് താരം കാൻസറിനെ കീഴ്പ്പെടുത്തിയത്. അതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം യൂറോപ്പ ലീഗ് സ്ക്വാഡിൽ ഇടം നേടിയിരുന്നു. എന്നാൽ ക്ലബിനായി സീനിയർ അരങ്ങേറ്റം നടത്താനായില്ല.

ലോണിൽ സ്റ്റാലിബ്രിഡ്ജ് സെൽറ്റിക്കിനായി കളിക്കുകയായിരുന്നു ടെയ്ലർ അവസാനം. താരം ഇപ്പോൾ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. മാക്സ് ടെയ്ലറിന്റെ പൊരുതൽ ഒരുപാട് പേർക്ക് പ്രചോദനം ആണെന്നും താരത്തിന് വലിയ ഭാവി ഉണ്ട് എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. കൊറോണ കാരണം ലോൺ അവസാനിപ്പിച്ച മാക്സ് ടെയ്ലർ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിനൊപ്പം ആകും ഉണ്ടാവുക.

Advertisement