മാറ്റ്യുഡിക്ക് പിന്തുണയുമായി യുവന്റസ് ജേഴ്സി അണിഞ്ഞ് പോഗ്ബ

- Advertisement -

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാറ്റ്യുഡിക്ക് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബ രംഗത്ത്. ഇന്നലെ പരിശീലനത്തിൽ യുവന്റസ് ജേഴ്സി അണിഞ്ഞാണ് പോൾ പോഗ്ബ എത്തിയത്. താൻ യുവന്റസ് ജേഴ്സി അണിഞ്ഞാൽ ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ടാകും എന്ന് അറിയാം. എന്നാൽ ഇത് തന്റെ സുഹൃത്തായ മാറ്റ്യുഡിക്ക് പിന്തുണയായാണ് താൻ അണിയുന്നത് എന്ന് പോഗ്ബ പറഞ്ഞു.

ഫ്രാൻസ് ദേശീയ ടീമിൽ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവർ ആണ് പോൾ പോഗ്ബയും മാറ്റ്യുഡിയും. രോഗം സ്ഥിരീകരിച്ച മാറ്റ്യുഡി ഇപ്പോൾ ഐസൊലേഷനിൽ ചികിത്സയിലാണ്‌. യുവന്റസിന്റെ തന്നെ താരമായ റുഗാനിക്കും നേരത്തെ കൊറൊണാ ഉണ്ട് എന്ന് ഉറപ്പായിരുന്നു.

Advertisement