മാൻസി ഇനി ബെംഗളൂരു യുണൈറ്റഡിൽ

20210822 114354

മുൻ ചെന്നൈ സിറ്റി സ്ട്രൈക്കർ ആയ
മാൻസിയെ ബെംഗളൂരു യുണൈറ്റഡ് സ്വന്തമാക്കി. ഐലീഗ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾക്ക് മുന്നോടിയായാണ് ബെംഗളൂരു യുണൈറ്റഡ് ഈ സൈനിംഗ് പൂർത്തിയാക്കുന്നത്. കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിൽ ആയിരുന്നു താരം കളിച്ചിരുന്നത്. ചെന്നൈ സിറ്റിക്കായി മൂന്ന് സീസൺ മുമ്പ് ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ ആണ് പെട്രോ മാൻസി. ബെംഗളൂരു യുണൈറ്റഡ് ആറു മാസത്തെ കരാറിലാണ് മാൻസിയെ സൈൻ ചെയ്തത്.

ചെന്നൈ സിറ്റി കിരീടം നേടിയ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. 31കാരനായ താരം 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി അന്ന് അടിച്ചു കൂട്ടിയത്. ആ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.

Previous articleസന്ദേശ് ജിങ്കൻ പരിക്ക്, ക്രൊയേഷ്യയിലെ അരങ്ങേറ്റം വൈകും
Next articleപാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് റമീസ് രാജ എത്തുമെന്ന് സൂചന