സന്ദേശ് ജിങ്കൻ പരിക്ക്, ക്രൊയേഷ്യയിലെ അരങ്ങേറ്റം വൈകും

Newsroom

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കന്റെ ക്രൊയേഷ്യൻ ലീഗിലെ അരങ്ങേറ്റം വൈകും. ക്രൊയേഷ്യൻ ക്ലബായ സിബെനികിൽ എത്തിയ താരം പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. പരിശീലനത്തിനിടെ കാഫിൽ ഏറ്റ പരിക്ക് മാറാൻ സമയം എടുക്കും എന്നാണ് ക്ലബ് വൃത്തങ്ങൾ അറിയിച്ചത്. മൂന്ന് ആഴ്ചയോളം ജിങ്കൻ പുറത്തിരിക്കും. ഈ ആഴ്ച നടക്കുന്ന ലീഗ് മത്സരത്തിൽ തന്റെ അരങ്ങേറ്റം നടത്താം എന്നായിരുന്നു ജിങ്കൻ കരുതിയിരുന്നത്.

ജിങ്കന്റെ പരിക്ക് സാരമുള്ളതല്ല എന്നും താരം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും എന്നും ക്ലബിന്റെ പരിശീലകൻ ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആയിരുന്നു തന്റെ പുതിയ ക്ലബിലേക്കുള്ള നീക്കം ജിങ്കൻ പൂർത്തിയാക്കിയത്.