സൗഹൃദ മത്സരമെന്ന് വകവെക്കാത്ത ടാക്കിൾ, ലിവർപൂൾ യുവതാരത്തിന് പരിക്ക്

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരം ലിവർപൂളിന് സന്തോഷിക്കാനാകുന്ന ഒന്നായിരുന്നില്ല. സെവിയ്യയെ നേരിട്ട ലിവർപൂൾ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയതിനൊപ്പം ലിവർപൂളിന്റെ യുവതാരം യാസർ ലറൗകിക്ക് പരിക്കേൽക്കുകയും ചെയ്തു. സെവിയ്യയുടെ താരം ജോറിസ് ഗ്നാഗ്നോൺ ആണ് ദയ ഒട്ടുമില്ലാത്ത രീതിയിൽ യാസറിനെ പരിക്കേൽപ്പിച്ചത്.

കളിയുടെ രണ്ടാം പകുതിയിൽ ആയിരുന്നു സംഭവം 18കാരനായ യാസർ പന്തുമായി മുന്നേറുമ്പോൾ പിറകിൽ നിന്ന് വന്ന് കോറിസ് യാസറിന്റെ കാലിൽ ചവിട്ടുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യാസറിനെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്. ജോരിസ് ഉടൻ തന്നെ ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു‌. യാസറിന്റെ ഭാഗ്യം കൊണ്ടാണ് അത് വലിയ പരിക്ക് ആയി മാറാതിരുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. താരത്തിന് പരിക്ക് ഉണ്ടെങ്കിലും ഉടൻ തിരിച്ചുവരാനാകുമെന്ന് ക്ലബും അറിയിച്ചു. ടാക്കിൾ ചെയ്ത ജോരിസ് മത്സര ശേഷം ആ ടാക്കിളിന് മാപ്പ് അപേക്ഷിച്ചു.

Loading...