പരിശീലകനായി സാവിക്ക് അരങ്ങേറ്റം

ബാഴ്സലോണ ഇതിഹാസതാരം സാവി പരിശീലകനായി അരങ്ങേറ്റം കുറിച്ചു. ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലക ചുമതലയേറ്റെടുത്ത സാവിയുടെ ആദ്യ മത്സരം കഴിഞ്ഞു. ആദ്യ മത്സരത്തിൽ പലാമോസിനെ നേരിട്ട അൽ സാദ് 1-1ന്റെ സമനില നേടി കളി അവസാനിപ്പിച്ചു. കഴിഞ്ഞ സീസണോടെ ഫുട്ബോളിൽ നിന്ന് വിരമിച്ച സാവി ഇനി പരിശീലകനായിരിക്കും എന്ന് അറിയിച്ചിരുന്നു.

ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന നാലു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ നേടിയാണ് സാവി വിരമിച്ചത്. ഖത്തർ ലോകകപ്പ് കഴിയുന്നത് വരെ സാവി ഖത്തറിൽ തുടരണമെന്നത് ഖത്തർ ഫുട്ബോളിന്റെ ആവശ്യം കൂടിയാണ്. ബാഴ്സലോണ ഇതിഹാസം രണ്ട് വർഷങ്ങൾ കഴിഞ്ഞ യൂറോപ്യൻ ക്ലബുകളെ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Loading...