അറ്റാക്കിംഗ് ലൈനപ്പുമായി ഇന്ത്യ, ബംഗ്ലാദേശിന് എതിരെ വിജയിക്കണം

20210607 180614
- Advertisement -

ബ്ലംഗ്ലാദേശിന് എതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായുള്ള ലൈനപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. അവസാനം ഖത്തറിൻ എതിരെ ഇറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ ഇറക്കുന്നത്. കൂടുതൽ അറ്റാക്കിംഗ് സമീപനത്തോടെയാണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ അണിനിരത്തിയിരിക്കുന്നത്. മൂന്ന് പേരെ ഡിഫൻസിൽ ഇറക്കി ഉദാന്തയെ കൂടെ അറ്റാക്കിൽ എത്തിച്ചിരിക്കുകയാണ് സ്റ്റിമാച്.

സുനിൽ ഛേത്രി ആണ് ഇന്ത്യയെ നയിക്കുന്നത്. ഗ്ലൻ മാർടിൻസും സുരേഷും ബ്രാണ്ടനും മധ്യനിരയിൽ ഉണ്ടാകും. ബിപിൻ, ഛേത്രി, ഉദാന്ത, മന്വീർ എന്നിവരാണ് അറ്റാക്കിൽ ഉള്ളത്. മലയാളി താരങ്ങളായ ആശിഖ് കുരുണിയനും സഹൽ അബ്ദുൽ സമദും ബെഞ്ചിലാണ് ഉള്ളത്. ഗുർപ്രീത് ആണ് വല കാക്കുന്നത്. ജിങ്കനും സുഭാഷിഷ് ബോസും സെനയുമാകും ഡിഫൻസിൽ.

IND XI: Gurpreet, Sana, Sandesh, Subhashish, Martins, Suresh, Brandon, Udanta, Chhetri, Bipin, Manvir.

India Subs: Mishra, Khan, Samad, Dheeraj, Pronay, Chhangte, Liston, Yasir, Pritam, Ashique, Amrinder (GK)

Advertisement