എഡ്ജ്ബാസ്റ്റണിലേക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഡൊമിനിക് ബെസ്സിനെ ഉള്‍പ്പെടുത്തി

Dominicbess
- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഡൊമിനിക് ബെസ്സിനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് നാല് പേസര്‍മാരുമായാണ് മത്സരത്തിനിറങ്ങിയത്. ഒല്ലി റോബിന്‍സണെ ഇംഗ്ലണ്ട് പഴയ ട്വീറ്റുകള്‍ക്കുമേലുള്ള അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്ത ശേഷമാണ് ഈ പുതിയ തീരുമാനം എത്തുന്നത്.

ജൂൺ 10ന് ആണ് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ടീമില്‍ ജാക്ക് ലീഷ് നേരത്തെ തന്നെയുള്ളതിനാൽ കവര്‍അപ്പ് താരമെന്ന നിലയിലാണ് ബെസ്സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വേണം മനസ്സിലാക്കുവാന്‍. യോര്‍ക്ക്ഷയറിന് വേണ്ടി ബെസ്സ് മികച്ച പ്രകടനമാണ് കഴിഞ്ഞ് ദിവസം നടന്ന കൗണ്ടി മത്സരത്തിൽ നേടിയത്.

സസ്സെക്സിനെതിരെയുള്ള മത്സരത്തിൽ താരം 4 വിക്കറ്റാണ് നേടിയത്. ലോര്‍ഡ്സിൽ ഇംഗ്ലണ്ടിന് വേണ്ടി പാര്‍ട് ടൈം സ്പിന്നറുടെ റോളിൽ സ്കിപ്പര്‍ ജോ റൂട്ടാണ് എത്തിയത്.

Advertisement