ലീഗ് വണ്ണിലും ഗോൾ നേടി അലക്സിസ് സാഞ്ചസ്, നീസിനെ വീഴ്ത്തി മാഴ്സെ

Wasim Akram

Alexissanchez

ഫ്രഞ്ച് ലീഗ് വണ്ണിൽ നീസിന് എതിരെ ഇരട്ട ഗോളുകളും ആയി തിളങ്ങി അലക്സിസ് സാഞ്ചസ്. ഗോൾ നേട്ടത്തോടെ ലാ ലീഗ, പ്രീമിയർ ലീഗ്, സീരി എ എന്നിവക്ക് പുറമെ ലീഗ് വണ്ണിലും ഗോൾ നേടുന്ന താരമായി ചിലിയൻ താരം മാറി. മാഴ്സെക്ക് ആയുള്ള തന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ നീസിന് എതിരെ ഇരട്ടഗോളുകൾ ആണ് താരം കണ്ടത്തിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ജോനാഥൻ ക്ലോസിന്റെ പാസിൽ നിന്നു മുൻ ആഴ്‌സണൽ താരമായ സാഞ്ചസ് തന്റെ ആദ്യ ഗോൾ കണ്ടത്തി.

37 മത്തെ മിനിറ്റിൽ മുൻ ആഴ്‌സണൽ താരമായ മറ്റെയോ ഗന്റോസിയുടെ പാസിൽ നിന്നു ആഴ്‌സണലിൽ നിന്നു ലോണിൽ മാഴ്സെയിൽ കളിക്കുന്ന നുനോ ടവാരസ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഗിൽ പ്രതിരോധതാരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ അലക്സിസ് സാഞ്ചസ് മാഴ്സെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ നാലാം മത്സരത്തിൽ മാഴ്സെയുടെ മൂന്നാം ജയം ആണ് ഇത്.