ആന്റണി ആയേഗ!! അയാക്സ് യെസ് പറഞ്ഞു!! 2028വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും

Img 20220828 230352

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ആന്റണിയെ സ്വന്തമാക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഓഫർ അയാക്സ് അംഗീകരിച്ചു എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 100 മില്യൺ യൂറോക്ക് ആണ് ആന്റണി യുണൈറ്റഡിലേക്ക് വരുന്നത്. താരം യുണൈറ്റഡിൽ 2028വരെയുള്ള കരാർ ഒപ്പുവെക്കും.

ആന്റണി

താരം കഴിഞ്ഞ ദിവസം അയാക്സ് ക്ലബിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ആണ് അയാക്സ് താരത്തെ വിട്ടു നൽകാൻ തയ്യാറായത്. നേരത്തെ 90 മില്യൺ യൂറോയുടെ ബിഡ് യുണൈറ്റഡ് സമർപ്പിച്ചിരുന്നു. അത് ക്ലബ് അയാക്സ് റിജക്ട് ചെയ്ത് ശേഷമാണ് അദ്ദേഹം പരസ്യമായി രംഗത്ത് വന്നത്.

22കാരനായ താരം അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ബ്രസീലിയൻ താരം അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം. ഇന്നോ നാളെയോ ആയി ആന്റണി മാഞ്ചസ്റ്ററിലേക്ക് വന്ന് നടപടികൾ പൂർത്തിയാക്കും