പി എസ് ജിയുടെ പുതിയ പരിശീലകനായി ഗാൽറ്റിയർ തന്നെ എത്തും, അടുത്ത ആഴ്ച പ്രഖ്യാപനം ഉണ്ടാകും

Newsroom

20220620 022347

പോചടീനോയെ പുറത്താക്കാൻ തീരുമാനിച്ച പി എസ് ജി അവരുടെ പുതിയ പരിശീലകനായി ഫ്രഞ്ച് ക്ലബായ നീസിന്റെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ തന്നെ എത്തിക്കും. ഗാൽറ്റിയറിനായി പി എസ് ജിയും നീസും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണ്. വരും ആഴ്ച തന്നെ പുതിയ പരിശീലകനെ പി എസ് ജി നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ.

ജോസെ മൗറീനോ, സിദാൻ എന്നിവരുടെ പേരിൽ ഒക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും പി എസ് ജി ഗാൽറ്റിയറിനെ തന്നെ ആണ് ലക്ഷ്യമിടുന്നത്. നീസിന്റെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയർ ഒരു സീസൺ മുമ്പ് ലില്ലെയെ നയിച്ച് പി എസ് ജിയുടെ കയ്യിൽ നിന്ന് ഫ്രഞ്ച് ലീഗ് കിരീടം തട്ടിയെടുത്തിരുന്നു. അന്ന് ലീഗ് കിരീടം നേടി എങ്കിലും പിന്നാലെ ഗാൽറ്റിയർ ക്ലബ് വിട്ട് നീസിലേക്ക് പോവുക ആയിരുന്നു. 55കാരനായ പരിശീലകൻ മുമ്പ് സെന്റ് അറ്റിയെനെ ക്ലബിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.