കാം ഫ്ലെച്ചറിന് പകരം ഡെയിന്‍ ക്ലീവര്‍ ന്യൂസിലാണ്ട് ടീമിൽ

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലാണ്ട് സ്ക്വാഡിലേക്ക് ഡെയിന്‍ ക്ലീവറിനെ ഉള്‍പ്പെടുത്തി. കീപ്പര്‍ കാം ഫ്ലെച്ചറിന് പകരം ആണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെയിന്‍ വില്യംസണിന്റെ കസിന്‍ ആണ് ക്ലീവര്‍. ന്യൂസിലാണ്ട് ടെസ്റ്റ് നിരയെ പരിക്കും കോവിഡും ബാധിച്ചിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിലും ന്യൂസിലാണ്ട് പരാജയം ഏറ്റുവാങ്ങിയിരുന്നു.

ലീഡ്സില്‍ ജൂൺ 23ന് ആണ് മൂന്നാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്.