പിഎസ്ജിയെ സമനിലയിൽ കുരുക്കി ബോർഡോ

Neymar Appeals For A Penalty Neymar Appeals For A Penalty 7uenzsr6whj21r2a0f0hn8rtd
- Advertisement -

ലീഗ് വണ്ണിൽ പിഎസ്ജിയെ സമനിലയിൽ കുരുക്കി ബോർഡോ. പിഎസ്ജിയും ബോർഡോയും രണ്ട് ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. നെയ്മറും മൊയിസെ കീനും പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചപ്പോൾ പെംബലെയുടെ ഓൺ ഗോളും മുൻ പിഎസ്ജി താരം യാസിൻ അദ്ലിയുടെ ഗോളുമാണ് ബോർഡൊക്ക് തുണയായത്. 10ആം മിനുട്ടിൽ തിമോത്തി പെംബലെയുടെ സെൽഫ് ഗോൾ പിഎസ്ജിക്ക് തിരിച്ചടിയായി.

എന്നാൽ 27ആം മിനുട്ടിൽ നെയ്മർ പെനാൽറ്റിയിലൂടെ പിഎസ്ജിയുടെ സമനില ഗോൾ നേടി. പിഎസ്ജിക്ക് വേണ്ടി അൻപതാം ഗോളടിച്ച നെയ്മർ ആ ഗോൾ അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണക്ക് സമർപ്പിച്ചു. പിന്നാലെ മോയിസെ കീൻ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ 60ആമിനുട്ടിൽ മുൻ പിഎസ്ജി താരമാറ്റ യാസിൻ ആദ്ലി ഗോളടിച്ചു.

Advertisement