റയൽ മാഡ്രിഡിനെ അട്ടിമറിച്ച് ഡെപോർട്ടിവോ അലാവെസ്‌

Img 20201129 094052
- Advertisement -

ലാ ലീഗയിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച് ഡെപോർട്ടിവോ അലാവെസ്‌. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിനെ അലാവെസ് അട്ടിമറിച്ചത്‌. ലൂക്കാസ് പെരെസും ജോസെലുവുമാണ് ഡെപോർട്ടീവോ അലാവെസിന് വേണ്ടി ഗോളടിച്ചത്. കസെമിറോയാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതിന് മുൻപ് അലാവെസിനോട് റയൽ പരാജയപ്പെടുന്നത് 20 വർഷങ്ങൾക്ക് മുൻപാണ്.

കളിയുടെ അഞ്ചാം മിനുട്ടിൽ നാച്ചോയുടെ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് അലാവെസ് ലീഡ് നേടി. കെരിം ബെൻസിമ‍, സെർജിയോ റാമോസ് എന്നീ വെറ്ററൻ താരങ്ങളുടെ അഭാവം റയൽ മാഡ്രിഡ് നിരയിൽ നിഴലിച്ചിരുന്നു. ബാലൻ ദെയോർ ജേതാവായ മോഡ്രിച്ചിന് കളിക്കളത്തിൽ കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു.

വീണ്ടും പരിക്കേറ്റ് ഈഡൻ ഹസാർഡ് പുറത്ത് പോയത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. കസെമിറോയുടെ ആശ്വാസഗോൾ പിറന്നെങ്കിലും സിനദിൻ സിദാന് തലവേദനയാണ് ഈ റയൽ മാഡ്രിഡ് നിര. പെരെസും ജോസേലുവും പല്ലുകൊഴിഞ്ഞ റയൽ മാഡ്രിഡ് പ്രതിരോധത്തിന് മുന്നിൽ അലാവെസിന്റെ സൂപ്പർ താരങ്ങളായി മാറി.

Advertisement