ചുവപ്പും വാങ്ങി നെയ്മർ, പി എസ് ജിക്ക് പരാജയം, ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

20210404 003750

ഫ്രഞ്ച് ലീഗിലെ ടോപ് ഓഫ് ദി ടാബിൾ മത്സരത്തിൽ പി എസ് ജിക്ക് പരാജയം. ലില്ലെയെ ഹോം മത്സരത്തിൽ നേരിട്ട പി എസ് ജി എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നെയ്മർ ചുവപ്പ് കണ്ട് പുറത്തായതും പരാജയത്തിനൊപ്പം പി എസ് ജിക്ക് പ്രശ്നമായി. മത്സരം ആരംഭിച്ച് ഇരുപതാം മിനുട്ടിൽ ആയിരുന്നു പി എസ് ജിയുടെ ഡിഫൻസ് ഭേദിച്ച് ലില്ലെ ഗോൾ നേടിയത്‌. ഡേവിഡ് ആയിരുന്നു സ്കോറർ.

ഗോൾ മടക്കാൻ എമ്പപ്പെയും നെയ്മറും ഒക്കെ കളിയിൽ ഉടനീളം ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് നെയ്മർ ചുവപ്പ് കണ്ടത്. നെയ്മറിന്റെ അവസാന 14 ഫ്രഞ്ച് ലീഗ് മത്സരങ്ങൾക്ക് ഇടയിലെ മൂന്നാമത്തെ ചുവപ്പ് കാർഡാണിത്. ലില്ലെയുടെ ഡിയാലോയും ചുവപ്പ് വാങ്ങി പുറത്തു പോയി. ഈ വിജയത്തോടെ ലില്ലെ 66 പോയിന്റുമായി ഒന്നാമത് എത്തി. പി എസ് ജിക്ക് 63 പോയിന്റാണ്. ഇനി 8 മത്സരങ്ങൾ മാത്രമേ ലീഗിൽ അവസാനിക്കുന്നുള്ളൂ.