നെയ്മർ ജൂലൈ 15ന് മാത്രമേ ട്രെയിനിങ് എത്തുകയുള്ളൂ എന്ന് പിതാവ്

പി എസ് ജി പിഴ ഇട്ടിട്ടും ടീമിനൊപ്പം പ്രീസീസണ് ചേരാൻ നെയ്മറിന് ഉദ്ദേശമില്ല. പി എസ് ജിയുടെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചു എങ്കിലും ടീമിനൊപ്പം ചേരാൻ നെയ്മർ തയ്യാറായിട്ടില്ല. പിഴ കൊണ്ട് കാര്യമില്ല എന്നും ജൂലൈ 15ന് മാത്രമേ നെയ്മർ പരിശീലന ക്യാമ്പിൽ എത്തുകയുള്ളൂ എന്നും നെയ്മറിന്റെ പിതാവ് പറഞ്ഞു. പി എസ് ജി വിടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നെയ്മർ ക്യാമ്പിൽ നിന്ന് മാറി നിൽക്കുന്നത് എന്നാണ് കരുതുന്നത്.

നെയ്മറിന് വേണമെങ്കിൽ ക്ലബ് വിട്ടു പോകാമെന്ന് കഴിഞ്ഞ ദിവസം പി എസ് ജി അറിയിച്ചിരുന്നു. നെയ്മറിന് മികച്ച ഓഫറുകൾ വന്നാൽ ക്ലബ് താരത്തെ വിൽക്കും എന്നായിരുന്നു ക്ലബിന്റെ പ്രസ്താവന. എന്നാൽ വൻ തുക ആയതിനാൽ നെയ്മറിനെ ആരും വാങ്ങാൻ മുന്നോട്ട് വരുന്നില്ല. ബാഴ്സലോണ മാത്രമാണ് ഇതുവരെ ആയി നെയ്മറിൽ താല്പര്യം പ്രകടിപ്പിച്ചത്

Previous articleപൂരനുള്‍പ്പടെ പുതിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വിന്‍ഡീസ്
Next articleഡി ലിറ്റിനെ വാങ്ങാനില്ല എന്ന് പി എസ് ജി