ഡി ലിറ്റിനെ വാങ്ങാനില്ല എന്ന് പി എസ് ജി

അയാക്സ് താരം ഡി ലിറ്റിനെ പി എസ് ജി വാങ്ങില്ല എന്ന് ക്ലബ് അറിയിച്ചു. ക്ലബ് സ്പോർടിംഗ് ഡയറക്ടർ ലിയനാർഡോ ആണ് ഡി ലിറ്റിനെ പി എസ് ജി സ്വന്തമാക്കില്ല എന്ന് അറിയിച്ചത്. ഡി ലിറ്റ് മികച്ച താരമൊക്കെ ആണ്. പക്ഷെ ഇപ്പോൾ അത്രയും വലിയ തുക ഒരു താരത്തിനായി ചിലവഴിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ക്ലബുള്ളത്. ലിയനാർഡോ പറഞ്ഞു.

നേരത്തെ പി എസ് ജി താരത്തെ സ്വന്തമാക്കാൻ സാധ്യത ഉണ്ടായിരുന്നു. എന്നാൽ ക്ലബ് ഇപ്പോൾ ഒരു 200 മില്യണോളം ഒന്നും ചിലവഴിക്കാനുള്ള അവസ്ഥയിൽ അല്ല എന്ന് ലിയനാർഡോ പറഞ്ഞു. ക്ലബിന്റെ ആരാധകരും ക്ലബും ക്ഷമ കാണിക്കേണ്ട സമയമാണ് ഇതെന്നും പി എസ് ജി പറഞ്ഞു. ഇതോടെ ഡി ലിറ്റ് യുവന്റസിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പായി. നേരത്തെ ബാഴ്സലോണയും ഡി ലിറ്റിനെ സ്വന്തമാക്കില്ല എന്ന് അറിയിച്ചിരുന്നു.

Previous articleനെയ്മർ ജൂലൈ 15ന് മാത്രമേ ട്രെയിനിങ് എത്തുകയുള്ളൂ എന്ന് പിതാവ്
Next articleഇന്ത്യയ്ക്ക് ചേസിംഗ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്