എമ്പപ്പെ ഗോളടി തുടരുന്നു, പി എസ് ജിക്ക് വീണ്ടും ജയം

ഇന്ന് ഫ്രഞ്ച് ലീഗിൽ എമ്പപ്പെയുടെ മികവിൽ പി എസ് ജിക്ക് വിജയം. സെന്റെ എറ്റിനെയെ നേരിട്ട പി എസ് ജി എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമായത്. കവാനിയും നെയ്മറും ഇല്ലാതെയാണ് ഇന്നും പി എസ് ജി ഇറങ്ങിയത്. കളിയുടെ 73ആം മിനുട്ടിലായിരുന്നു എമ്പപ്പെ ഗോൾ നേടിയത്. എമ്പപ്പെയുടെ ലീഗിലെ 19ആം ഗോളായിരുന്നു ഇത്.

പി എസ് ജി കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുണൈറ്റഡിനെതിരെയും എമ്പപ്പെയുടെ മികവിൽ ആയിരുന്നു വിജയിച്ചത് . 23 മത്സരങ്ങളിൽ നിന്ന് 62 പോയന്റുമായി പി എസ് ജി ഇപ്പോഴും ഒന്നാമത് ബഹുദൂരം മുന്നിലാണ്.