നാപോളിക്ക് സമനില, യുവന്റസ് ബഹുദൂരം മുന്നിൽ

സീരി എയിൽ നാപോളിക്ക് സമനില. ഇന്ന് ടൊറീനോയെ നേരിട്ട നാപോളി ഗോൾരഹിത സമനിലയാണ് വഴങ്ങിയത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഗോൾ നേടാൻ നാപോളിക്ക് ആയില്ല‌. രണ്ടാം സ്ഥാനത്ത് ഉള്ള നാപോളി സമനില വഴങ്ങിയത് യുവന്റസിന് ഗുണമാകും.

ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 53 പോയന്റാണ് നാപോളിക്ക് ഉള്ളത്. യുവന്റസിന് 66 പോയന്റുണ്ട്‌. 13 പോയന്റിന്റെ ഈ വിടവ് നികത്താൻ ഇനി നാപോളിക്ക് കഴിഞ്ഞേക്കില്ല. ഇനി 14 റൗണ്ട് മത്സരങ്ങൾ മാത്രമെ സീരി എയിൽ ഇനി ബാക്കി ഉള്ളൂ.