മൊനൊതോഷിന്റെ സൈനിംഗ് ചെന്നൈയിൻ പ്രഖ്യാപിച്ചു

Img 20220604 134541

ബംഗാൾ സന്തോഷ് ട്രോഫി ടീമിലെ ഒരു താരത്തെ കൂടെ ചെന്നൈയിൻ സ്വന്തമാക്കി. ബംഗാളിന്റെ ക്യാപ്റ്റൻ കൂടിയായ മൊനോതോഷ് ചക്ലദാറിനെ ആണ് ചെന്നൈയിൻ സ്വന്തമാക്കിയത്. ലെഫ്റ്റ് ബാക്കായ മൊനോതോഷ് സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് ഗോകുലം കേരളക്ക് വേണ്ടി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ജംഷദ്പൂർ റിസേർവ്സ് ടീമിന്റെയും ഭാഗമായിരുന്നു.

കൊൽക്കത്തയിലെ നിരവധി ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ടീമായ മൊഹമ്മദൻസ്, ഭവാനിപൂർ, പതചക്ര, പീർലസ് എന്നീ ക്ലബുകളുടെ എല്ലാം ഭാഗമായിട്ടുണ്ട്. ബംഗാൾ സ്വദേശിയായ 19കാരൻ സജാൽ ബാഗിനെയും ചെന്നൈയിൻ ടീമിൽ എത്തിച്ചിട്ടുണ്ട്.

Previous articleഒസ്കാർ മിംഗുവേസയെ ബാഴ്സലോണ വിൽക്കും
Next articleസ്‌പോർട്‌സ് അഡ്വൈസറായി ലൂയിസ് കാംപോസ് പി എസ് ജിയിലേക്ക്