ഇക്കാർഡിക്ക് ഫ്രാൻസിലെ ആദ്യ ഹാട്രിക്ക്, പി എസ് ജി സെമിയിലേക്ക്

- Advertisement -

അർജന്റീന സ്ട്രൈക്കർ ഇക്കാർഡി പി എസ് ജിയിലെ തന്റെ ആദ്യ ഹാട്രിക്ക് കണ്ടെത്തിയ മത്സരത്തിൽ പി എസ് ജിക്ക് വമ്പൻ വിജയം. ഇന്നലെ കൂപെ ഡെ ഫ്രാൻസ് ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സെന്റ് എറ്റിയെനെക്ക് എതിരെ ആയിരുന്നു പി എസ് ജിയുടെ വമ്പൻ വിജയം കണ്ടത്. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പി എസ് ജി വിജയിച്ചത്.

ആകെ 72 മിനുട്ട് മാത്രം കളിച്ച ഇക്കാർഡി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. 2, 49, 57 മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ ഗോളുകൾ. നെയ്മറും എമ്പപ്പെയും ആണ് മറ്റു സ്കോറേഴ്സ്. എമ്പപ്പെയുടെ ഗോൾ ഒരുക്കിയത് ഇക്കാർഡ് ആയിരുന്നു. ഇക്കാർഡി പി എസ് ജിക്ക് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് നേടിയത്.

Advertisement