ഗോകുലം ഇന്ന് ചാമ്പ്യന്മാർക്ക് എതിരെ

- Advertisement -

ഐലീഗിൽ വിജയ വഴിയിൽ എത്താൻ വേണ്ടി ഗോകുലം കേരള എഫ് സി ഇന്ന് കോഴിക്കോട് വീണ്ടും ഇറങ്ങും. ഇന്ന് ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയാണ് ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. ചെന്നൈ സിറ്റി കഴിഞ്ഞ സീസണിലെ മികവിൽ അല്ല ഈ സീസണിൽ ഉള്ളത്. ലീഗിൽ ഇതുവരെ ഒരു വിജയം മാത്രമെ ചെന്നൈ സിറ്റിക്ക് സ്വന്തമാക്കാൻ ആയിട്ടുള്ളൂ. 5 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്.

സ്ട്രൈക്കർ പെട്രോ മാൻസി ക്ലബ് വിട്ടതും ചെന്നൈ സിറ്റിക്ക് വലിയ തിരിച്ചടിയാണ്. ഗോകുലം കേരള എഫ് സിയും അത്ര മികച്ച ഫോമിൽ അല്ല. അവസാന രണ്ടു മത്സരങ്ങളും വിജയിക്കാൻ ഗോകുലം കേരള എഫ് സിക്ക് ആയിട്ടില്ല. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുനായി അഞ്ചാം സ്ഥാനത്താണ് ഗോകുലം കേരള എഫ് സി ഉള്ളത്‌. ഇന്ന് വിജയിച്ചാൽ ഒന്നമതുള്ള ചർച്ചിൽ ബ്രദേഴ്സിനൊപ്പം എത്താൻ ഗോകുലം കേരള എഫ് സിക്ക് ആകും. ഇന്ന് രാത്രി 7.00നാണ് മത്സരം നടക്കുക.

Advertisement