പരിക്കിൽ കുടുങ്ങി പിഎസ്ജി, യുണൈറ്റഡിനെതിരെ കവാനിയും കളിച്ചേക്കില്ല

ഇന്നലെ ലീഗ് വണ്ണിൽ ബോർഡെക്സിനെതിരായ നടന്ന മത്സരത്തിനിടെ പരിക്കേറ്റതിനാൽ കവാനിയെ കളത്തിൽ നിന്നും കയറ്റിയിരുന്നു. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടക്കുന്ന മത്സരത്തിൽ ഉറുഗ്വേയ്ൻ താരം കളിക്കുമോ എന്ന കാര്യം സംശയത്തിൽ ആയി.

ബോർഡെക്സിനെതിരായ മത്സരത്തിൽ 42 ആം മിനിറ്റിൽ പെനാൽറ്റി കിക്ക് എടുക്കുന്നതിനിടെ ആണ് കവാനിക്ക് പരിക്കേറ്റത്. പെനാൽറ്റി കിക്ക് സ്‌കോർ ചെയ്ത ഉടനെ കളത്തിൽ നിന്നും കവാനി കയറുകയും ചെയ്തു. പരിക്ക് മൂലം നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. കവാനി കൂടെ കളിക്കില്ല എങ്കിൽ പിഎസ്ജിക്ക് വലിയ തിരിച്ചടി ആവും ഇത്.