പെനാൾട്ടിയിൽ ലിൻഷ മണ്ണാർക്കാടിന് വിജയം

- Advertisement -

കരീബിയൻസിൽ ലിൻഷ മണ്ണാർക്കാടിന് വിജയം. ഇന്നലെ തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിനെയാണ് ലിൻഷ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഒരു ഷോട്ട് പോലും വലയിൽ എത്തിക്കാൻ സ്കൈബ്ലൂവിന് ആയില്ല‌‌. 3-0നായിരുന്നു ടൈബ്രേക്കർ ലിൻഷ ജയിച്ചത്.

ഇന്ന് കരീബിയൻസിൽ സൂപ്പർ സ്റ്റുഡിയോ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Advertisement