ലപോർടെ ഫ്രാൻസ് മോഹം ഉപേക്ഷിച്ചു, സ്പെയിനായി കളിക്കാൻ തയ്യാറാകുന്നു

Img 20210511 213401

മാഞ്ചസ്റ്റർ സിറ്റിയുടെ സെന്റർ ബാക്കായ ലപോർടെ സ്പെയിനു വേണ്ടി കളിക്കാൻ തയ്യാറാകുന്നു. ഫ്രഞ്ച് സ്വദേശിയായ ലപോർടെയ്ക്ക് ഇത്ര കാലമായിട്ടും ഫ്രാൻസിനായി കളിക്കാൻ ആയിരുന്നില്ല. ഫ്രഞ്ച് പരിശീലകനായ ദെഷാംസ് ലപോർടെയെ ടീമിലേക്ക് പരിഗണിക്കാത്തത് നേരത്തെ ഒരുപാട് വിവാദമായിരുന്നു. ലപോർടെ തന്റെ പദ്ധതികളിൽ ഇല്ല എന്ന് ദെഷാംസും പറഞ്ഞിരുന്നു.

ഇപ്പോൾ ലപോർടെ സ്പെയിനിനു വേണ്ടി കളിക്കാൻ തയ്യാറാവുകയാണ്. ലപോർടെ ഇതിനായി സ്പാനിഷ് പൗരത്വം എടുത്തു. ഫിഫ കൂടെ അംഗീകരിച്ചാൽ ലപോർടെക്ക് സ്പെയിനു വേണ്ടി കളിക്കാൻ ആകും. ഇതും ഉടനെ നടക്കും. ലപോർടെയെ ടീമിലെടുക്കാൻ സ്പെയിൻ പരിശീലകൻ എൻറികെ തയ്യാറാണ്. യൂറോ കപ്പിനായുള്ള സ്പാനിഷ് സ്ക്വാഡിൽ ലപോർടെ ഉണ്ടാകും. സ്പെയിനിൽ ഒരുപാട് കാലം ക്ലബ് ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ലപോർടെ‌

Previous articleതന്നെ ബാംഗ്ലൂരിലേക്ക് ട്രേഡ് ചെയ്തപ്പോള്‍ വിരാട് അയയ്ച്ച സന്ദേശം തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – ഹര്‍ഷല്‍ പട്ടേല്‍
Next articleഹാരി മഗ്വയറിന് പരിക്ക് ഗുരുതരമല്ല, യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കും