വിയ്യാറയൽ പരിശീലകൻ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ഫോമില്ലാതെ കഷ്ടപ്പെടുന്ന വിയ്യാറയൽ തങ്ങളുടെ പരിശീലകനെ പുറത്താക്കി. കഴിഞ്ഞ സീസൺ മുതൽ വിയ്യറയലിന്റെ പരിശീലകനായുള്ള ഹാവി കലേഹയെ ആണ് വിയ്യാറയൽ പുറത്താക്കിയത്. സീസണിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 14 പോയന്റുമായി ലീഗിൽ 17ആം സ്ഥാനത്താണ് വിയ്യാറയൽ ഉള്ളത്.

ഹാവി കല്ലേഹയുടെ സീനിയർ ടീം പരിശീലകനായുള്ള ആദ്യ ജോലി ആയിരുന്നു വിയ്യാറയലിലേത്. മുമ്പ് വിയ്യാറയലിന്റെ യൂത്ത് ടീമുകളുടെ പരിശീലകനായിട്ടുണ്ട് ഇദ്ദേഹം. മുൻ വിയ്യാറയൽ താരം കൂടിയാണ്. 65 മത്സരങ്ങളിൽ വിയ്യാറയലിന്റെ പരിശീലക കുപ്പായം ഇദ്ദേഹം അണിഞ്ഞു. പുതിയ പരിശീലകൻ ആരെന്ന് ഉടൻ അറിയിക്കുമെന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ പറഞ്ഞു.