ജോ ഗോമസിന് ലിവർപൂളിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ യുവ ഡിഫൻഡർ ജോ ഗോമസ് പുതിയ ദീർഘകാല കരാറിൽ ഒപ്പിട്ടു. 2023 വരെ താരത്തെ ആൻഫീൽഡിൽ നിലനിർത്തുന്ന കരാറിലാണ് ഗോമസ് ഒപ്പു വെച്ചത്. 2015ൽ ചാൾട്ടണിൽ നിന്ന് ലിവർപൂളൊൽ എത്തിയ യുവതാരം ഇപ്പോൾ ലിവർപൂളിന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കഴിഞ്ഞ ആഴ്ച ഏറ്റ പരിക്ക് കാരണം ഇപ്പോൾ കളത്തിനു പുറത്താണ് ഗോമസ്.

ജനുവരി വരെ ഗോമസ് പരിക്ക് കാരണം പുറത്ത് ഇരുന്നേക്കും. ലിവർപൂളിലെ മികവ് ഇംഗ്ലണ്ട് ടീമിലും ഗോമസിനെ എത്തിച്ചിരുന്നു. ഇതുവരെ ലിവർപൂളിനായി 55 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. താൻ ഈ ക്ലബിൽ സന്തോഷവാനാണെന്നും ഈ ക്ലബിലൂടെ വളരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഗോമസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.