“സലായുടെ ഫോമിൽ തനിക്ക് ആശങ്ക ഇല്ലായിരുന്നു”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സലായെ എല്ലാവരും ഒരു സീസൺ അത്ഭുതം എന്നു പറയുമ്പോഴും തനിക്ക് ആശങ്കയൊന്നും ഇല്ലായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബോണ്മതിനെതിരെ ഹാട്രിക്ക് നേടിയ സലാ തന്റെ വിമർശകർക്ക് ഒക്കെ മറുപടി നൽകിയിരുന്നു. ഈ സീസണിൽ ഇതോടെ പ്രീമിയർ ലീഗിൽ 10 ഗോളുകൾ സലായ്ക്കായി. സലാ ഇപ്പോൾ ഒബാമയങിനൊപ്പം പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററും ആണ്.

സലായുടെ കഴിഞ്ഞ സീസൺ സലായുടെ കരിയറിൽ തന്നെ ആദ്യമാണ്. അത് ആവർത്തിക്കുക എളുപ്പമല്ല. എങ്കിലും സലാ അങ്ങനെ ഒരു സീസൺ ഇത്തവണയും ആവർത്തിക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണെന്നും ക്ലോപ്പ് പറഞ്ഞു. ആൾക്കർ 39 ഗോളുകൾ നേടിയാൽ വരെ 40 കടന്നില്ലല്ലോ എന്ന് പറഞ്ഞ് വിമർശിക്കും എന്നും ക്ലോപ്പ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ്പ് സ്കോറർ ആയിരുന്നു സലാ. ലിവർപൂളിനായി സീസണിൽ 44 ഗോളുകളായിരുന്നു സലാ നേടിയത്.