ബാഴ്സലോണയിൽ താൻ സന്തോഷവാനല്ല എന്ന് വിദാൽ

- Advertisement -

ബാഴ്സലോണയിൽ താൻ ഇപ്പോൾ സന്തോഷവാനല്ല എന്ന് ചിലിയൻ മിഡ്ഫീഡർ അർടൂറോ വിദാൽ. ഇന്നലെ ചിലിയൻ മാധ്യമങ്ങളോടാണ് വിദാൽ പ്രതികരിച്ചത്. താൻ സന്തോഷവാനല്ല എന്നും കളിക്കാൻ അവസരം കിട്ടാതെ എങ്ങനെയാണ് സന്തോഷിക്കുക എന്നും വിദാൽ പറഞ്ഞു. ബാഴ്സലോണയിൽ എത്തിയ വിദാലിനെ പലപ്പോഴും വാല്വെർഡെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല‌. അവസാന മത്സരത്തിൽ വലൻസിയക്കെതിരെ സബ്ബായി പോലും വിദാൽ എത്തിയില്ല‌.

വിദാലിനെ ബെഞ്ചിൽ ഇരുത്തിൽ ബ്രസീലയൻ യുവതാരം ആർതറിനെയാണ് ഇപ്പോൾ ബാഴ്സ കളത്തിൽ ഇറക്കുന്നത്. മുമ്പ് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വഴിയും വിദാൽ തന്റെ അതൃപ്തി അറിയിച്ചിരുന്നു. താൻ പല പ്രമുഖ ക്ലബുകൾക്കായും കളിച്ചതാണെന്നും എല്ലാ പ്രധാന കിരീടങ്ങളും നേടിയതാണെന്നും അതുകൊണ്ട് തന്നെ കളിക്കാതിരിക്കുമ്പോൾ സന്തോഷിക്കാനാവില്ല എന്നും വിദാൽ പറഞ്ഞു.

ഇനി വലിയ മത്സരങ്ങൾ ആണ് ബാഴ്സക്ക് വരാൻ ഇരിക്കിന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്നും വിദാൽ പറഞ്ഞു.

Advertisement