“അർജന്റീനയുടെ ലോകകപ്പിലെ പ്രകടനത്തിൽ നിരാശയില്ല” – സാമ്പോളി

- Advertisement -

ലോകകപ്പിൽ അർജന്റീനയുടെ പ്രകടനത്തിൽ നിരാശയോ കുറ്റബോധമോ ഇല്ല എന്ന് അർജന്റീനയുടെ ലോകകപ്പിലെ പരിശീലകൻ സാമ്പോളീ. ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്താകേണ്ടി വന്നിരുന്നു അർജന്റീന. അതിനു ശേഷം സാമ്പോളിയുടെ പരിശീലക സ്ഥാനവും നഷ്ടപ്പെട്ടു.

തനിക്ക് ലോകകപ്പിലെ പ്രകടനത്തിൽ നിരാശയില്ല. കാരണം താനും ടീമിനൊപ്പം ഉണ്ടായിരുന്നു മുഴുവൻ പേരും തങ്ങളുടെ പരമാവധി ടീമിനായി പുറത്തെടുത്തിരുന്നു. എന്നിട്ടും ഫലങ്ങൾ ഇല്ലാതിരുന്നത് നിർഭാഗ്യം മാത്രമാണ്. സാമ്പോളി പറയുന്നു‌. രാജ്യത്തിന്റെ ചുമതലയേൽക്കുമ്പോൾ തന്നെ ഈ വലിയ വിമർശനങ്ങൾ പിറകെ വരുമെന്ന് അറിയാമായിരുന്നു‌. അതുകൊണ്ട് തന്നെ നിരാശയിൽ ഞെട്ടലില്ല. അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോൾ വിശ്രമത്തിൽ ആണെന്നു.. ഫുട്ബോളിൽ നിന്ന് ഒരു ഇടവേള അത്യാവശ്യമാണെന്നും സാമ്പോളീ പറഞ്ഞു.

Advertisement