ഗോവൻ പ്രോ ലീഗിന് ഇന്ന് തുടക്കം

- Advertisement -

ഗോവൻ പ്രൊഫഷണൽ ലീഗിന് ഇന്ന് തുടക്കമാകും. 2019 ഫെബ്രുവരി വരെ നീണ്ടു നിക്കുന്ന ലീഗിൽ 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഹോം എവേ ഫോർമാറ്റി 132 മത്സരങ്ങൾ ലീഗിൽ നടക്കും. സ്പോർടിംഗ് ക്ലബ് ഗോവയാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ. ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടെ റിസർവ് ടീം ഉൾപ്പെടെ ഗോവയിലെ പ്രമുഖ ക്ലബുകൾ എല്ലാം ലീഗിന്റെ ഭാഗമാകും.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വെൽസാവോ ഗോവ സ്പോർടിംഗ് ഗോവയെ നേരിടും.

ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ:

എഫ് സി ഗോവ, ഡെമ്പോ, സ്പോർടിംഗ് ഗോവ, വാസ്കോ ഗോവ, സാൽഗോക്കർ, ചർചിൽ ബ്രദേഴ്സ്, കലങ്കുട് അസോസിയേഷൻ, ഗ്വാർഡിയൻ ഏഞ്ചൽ, പഞ്ചിം, കോർപ്സ് ഓഫ് ഫുട്ബോളേഴ്സ്, ബർദെസ്, വെലസാവോ

Advertisement