ചൗമെനിയുടെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് ചൊവ്വാഴ്ച പ്രഖ്യാപിക്കും

Img 20220610 152148

റയലിന്റെ ഈ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വലിയ നീക്കമായ മൊണാക്കോയുടെ മധ്യനിര താരം ചൗമെനിയുടെ ട്രാൻസ്ഫർ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിനു ശേഷം ചൗമെനി മാഡ്രിഡിൽ എത്തും. അതിനു ശേഷമാകും താരത്തിന്റെ ട്രാൻസ്ഫർ പ്രഖ്യാപിക്കുക.

ചൗമെനി റയൽ മാഡ്രിഡിൽ 2027വരെയുള്ള കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ആഡ് ഓണുകൾ അടക്കം 105 മില്യൺ യൂറോയോ വരും ട്രാൻസ്ഫർ തുക.

ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡ് പി എസ് ജിയെ പിന്തള്ളിയാണ് യുവതാരത്തെ സ്വന്തമാക്കിയത്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ് റയലിന് അഡ്വാന്റേജ് ആയത്.

മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.