ഫ്ലൊറൻസി എ സി മിലാനിൽ തന്നെ

Img 20220610 143539

റോമയുടെ ഫുൾബാക്കായ അലസ്സാൻഡ്രോ ഫ്ലോറൻസി മിലാനിൽ തന്നെ തുടരും. റോമയും മിലാനും ആയി ഇതു സംബന്ധിച്ച് കരാർ ധാരണ ആയി. റോമ ആവശ്യപ്പെട്ട 4.5 മില്യൺ യൂറോയേക്കാൾ കുറവായിരിക്കും എ സി മിലാന് താരത്തെ ലഭിക്കുക. റോമയിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ആണ് ഫ്ലൊറൻസി മിലാനായി ഇതുവരെ കളിച്ചത്‌.

മുൻ സീസണിൽ വലൻസിയ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവിടങ്ങളിലും ഫ്ലൊറൻസി ലോണിൽ പോയിരുന്നു. റോമ എന്തായാലും താരത്തെ നിലനിർത്താൻ ആലോചിക്കുന്നില്ല. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പ് നേടിയ താരമാണ് ഫ്ലൊറൻസി. ഇറ്റലിക്കായി അമ്പതോളം മത്സരങ്ങൾ താരം ഇതുവരെ കളിച്ചിട്ടുണ്ട്.

Previous articleയുവ ബ്രസീലിയൻ മാർക്കിനോസ് ആഴ്സണലിൽ കരാർ ഒപ്പുവെച്ചു
Next articleചൗമെനിയുടെ ട്രാൻസ്ഫർ റയൽ മാഡ്രിഡ് ചൊവ്വാഴ്ച പ്രഖ്യാപിക്കും