സിദാനുമായി പി എസ് ജി ചർച്ചകൾ, ആ സ്വപ്ന നീക്കം നടക്കുമോ?

Img 20220610 160814

പി എസ് ജിയുടെ പുതിയ പരിശീലകനായുള്ള അന്വേഷണം ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്ന ടേണിലേക്ക് എത്തുന്നു. നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിൽ ഫുട്ബോൾ ഇതിഹാസം സിദാൻ പി എസ് ജിക്ക് അനുകൂലമായ മറുപടി നൽകിയിരിക്കുകയാണ്‌. പല ഫ്രഞ്ച് മാധ്യമങ്ങളും സിദാൻ പി എസ് ജിയിലേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. സിദാനായി നേരത്തെ തന്നെ പി എസ് ജി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ സിദാൻ ഫ്രാൻസിനെ പരിശീലിപ്പിക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും വേറെ ചുമതല ഏൽക്കില്ല എന്നും പറഞ്ഞിരുന്നു.

പക്ഷെ പി എസ് ജി വലിയ ഓഫർ നൽകിയതോടെ സിദാന്റെ മനസ്സും മാറുകയാണ്. സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ വേറെ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. സിദാൻ പരിശീലകനായി റയലിനൊപ്പം 11 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ഉണ്ട്. ലയണൽ മെസ്സി, എമ്പപ്പെ, നെയ്മർ എന്നിവരെ സിദാൻ പരിശീലിപ്പിക്കുന്നത് ഏതു ഫുട്ബോൾ പ്രേമിയും ആഗ്രഹിക്കുന്ന കാഴ്ച ആകും.

പോചടീനോയെ പുറത്താക്കുന്നത് ഉടൻ തന്നെ പി എസ് ജി പുറത്താക്കും. ഇതിനു ശേഷമാകും പി എസ് ജി പുതിയ പരിശീലകനെ പ്രഖ്യാപിക്കുക.