ഇന്ന് സൗദിയിൽ ഒരു മാഡ്രിഡ് ഡെർബി

Newsroom

ഇന്ന് സൗദി അറേബ്യ ഒരു മാഡ്രിഡ് ഡെർബിക്ക് സാക്ഷ്യം വഹിക്കും. സൗദിയിൽ വെച്ച് നടക്കുന്ന സൂപ്പർ കോപ്പ ഫൈനൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡുമാണ് നേർക്കുനേർ വരുന്നത്. സെമിയിൽ ബാഴ്സലോണയെ മലർത്തിയടിച്ചാണ് സിമിയോണിയുടെ ടീമിന്റെ ഫൈനലിലേക്കുള്ള വരവ്. എന്നാൽ ഏകപക്ഷീയ പ്രകടനത്തിലൂടെ വലൻസിയയെ തോൽപ്പിച്ചായിരുന്നു റയലിന്റെ ഫൈനൽ പ്രവേശനം.

പരിക്ക് കാരണം ബെയ്ല്, ബെൻസീമ എന്നിവർ ഇന്ന് റയൽ നിരയിൽ ഉണ്ടാകില്ല. മറുവശത്ത് മധ്യനിര താരം കൊകെയെ അത്ലറ്റിക്കോ മാഡ്രിഡിനും നഷ്ടമാകും. ഇതുവരെ ഒരു ഫൈനൽ പോലും പരാജയപ്പെട്ടിട്ടില്ല എന്ന സിദാന്റെ റെക്കോർഡിൽ ആണ് റയലിന്റെ പ്രധാന പ്രതീക്ഷ. ഇന്ന് രാത്രി 11.30നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.