52ആം വയസ്സിലും പുതിയ പ്രൊഫഷണൽ കരാർ, കസുയോശി അത്ഭുതം!!!

- Advertisement -

ജപ്പാൻ ഇതിഹാസ സ്ട്രൈക്കർ കസുയോശി മിയുറ ജപ്പാനിൽ വീണ്ടും കരാർ ഒപ്പുവെച്ചു. ലോക ഫുട്ബോൾ കണ്ട ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ താരം ഇതോടെ 53ആം വയസ്സിലും ഫുട്ബോൾ കളത്തിൽ ഉണ്ടാകും എന്ന് ഉറപ്പായി. ജപ്പാൻ സെക്കൻഡ് ഡിവിഷൻ ക്ലബായ യൊകൊഹോമ എഫ് സിയാണ് കസുയോശിക്ക് പുതിയ കരാർ നൽകിയത്.

തന്റെ 38ആം വയസ്സു മുതൽ കസുയോശി യൊകൊഹോമയ്ക്കായാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ 5 മത്സരങ്ങളിൽ കസുയോശി യൊകൊഹോമയ്ക്കായി കളത്തിൽ ഇറങ്ങിയിരുന്നു. അടുത്ത മാസത്തോടെ 53വയസ്സ് കസുയോശിക്ക് പൂർത്തിയാകും. ബ്രസീലിയൻ ക്ലബായ സാന്റോസ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് കസുയോശി.

1993 സീസണിൽ ജെ ലീഗ് ആദ്യമായി ആരംഭിച്ച സീസണിൽ കസുയോശി ആയിരുന്നു ലീഗിലെ ടോപ് സ്കോറർ. ജപ്പാൻ ദേശീയ ടീമിനു വേണ്ടി 55 ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ്.

Advertisement