ഇന്റർ മിലാനെ പിടിച്ച് കെട്ടി അറ്റലാന്റ

- Advertisement -

ഇറ്റലിയിൽ ഇന്റർ മിലാന് സമനില. അറ്റലാന്റയാണ് ഇന്ററിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞു. ഇന്റർ മിലാന് വേണ്ടി നാലാം മിനുട്ടിൽ ലാറ്റുറോ മാർട്ടിനെസ് ഗോളടിച്ചപ്പോൾ അറ്റലാന്റക്ക് വേണ്ടി റോബിൻ ഗോസെൻസ് ആണ് സ്കോർ ചെയ്തത്. സമിർ ഹാൻഡനോവിചിന്റെ തകർപ്പൻ സേവാണ് ഇന്ററിനെ രക്ഷിച്ചത്.

88 ആം മിനുട്ടിൽ ലൂയിസ് മുരിയേലിന്റെ പെനാൽറ്റി ഷോട്ട് തടഞ്ഞ് ഇന്ററിന് ഒരു പോയന്റ് നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്നത്തെ ജയത്തോട് കൂടി ഇറ്റലിയിൽ പോയന്റ് നിലയിൽ ഒന്നാമത് തന്നെയാണ് ഇന്റർ മിലാൻ. എന്നാൽ രണ്ടാം സ്ഥാനത്തുള്ള യുവന്റസിനെക്കാളിലും ഒരു പോയന്റിന്റെ ലീഡ് മാത്രമാണ് ഇന്ററിനുള്ളത്. യുവന്റസ് ഒരു മത്സരം കുറവ് മാത്രമേ കളിച്ചിട്ടുള്ളൂ. ഇനി കോപ്പ ഇറ്റാലിയയിൽ കാലിയാരിയാണ് ഇന്റർ മിലാന്റെ എതിരാളികൾ. അതേ സമയം അറ്റലാന്റ നേരിടിന്നത് ഫിയോരെന്റീനയെയാണ്.

Advertisement